Ultimate magazine theme for WordPress.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; ധന നയ സമിതി യോഗം ഇന്നാരംഭിക്കും

ഡൽഹി :റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ധന നയ സമിതി യോഗം ഇന്നാരംഭിക്കും. ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയുടെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന അവലോകന യോഗത്തിന് ശേഷം ഓഗസ്റ്റ് 10 ന് രാവിലെ ഗവർണർ പലിശ നിരക്ക് പ്രഖ്യാപിക്കും.
റിസർവ് ബാങ്ക് ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയാണ് മൂന്ന് ദിവസത്തേക്ക് യോഗം ചേരുന്നത് . ഓഗസ്റ്റ് 10 ന് രാവിലെ 10 മണിക്ക് ഗവർണർ ശക്തി കാന്ത ദാസ് പലിശ നിരക്ക് പ്രഖ്യാപിക്കും. ആഭ്യന്തര വിപണിയിൽ തക്കാളി പോലുള്ള പച്ചക്കറികളുടെ വില കുതിച്ചുയരുകയും യുഎസ് ഫെഡറൽ റിസർവ് പോലുള്ള വിദേശ സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നത്.
തുടർച്ചയായ പലിശ വർധനയ്ക്ക് ശേഷം കഴിഞ്ഞ രണ്ടു തവണയായി എം പി സി പലിശ നിരക്കിൽ മാറ്റമില്ലായിരുന്നു. ഈ വർഷം ഫെബ്രുവരി മുതൽ റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തിയിട്ടുണ്ട്. ആർബിഐ പോളിസി നിരക്കുകളും നിലപാടുകളും മാറ്റമില്ലാതെ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വർഷത്തെ രണ്ടാമത്തെ അവലോകന യോഗം ആരംഭിക്കുമ്പോൾ ഉറ്റുനോറ്റുകയാണ് വിപണിയും.

1 Comment
  1. Suivre Téléphone says

    Suivre le téléphone portable – Application de suivi cachée qui enregistre l’emplacement, les SMS, l’audio des appels, WhatsApp, Facebook, photo, caméra, activité Internet. Idéal pour le contrôle parental et la surveillance des employés. Suivre le Téléphone Gratuitement – Logiciel de Surveillance en Ligne. https://www.xtmove.com/fr/

Leave A Reply

Your email address will not be published.