Ultimate magazine theme for WordPress.

ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സിന്റെ സഹായത്തോടെ മെസപ്പെട്ടോമിയന്‍ ഭാഷ മനസ്സിലാക്കി ഗവേഷകര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ് ഉപയോഗിച്ച് മെസപ്പെട്ടോമിയന്‍ ഭാഷ മനസ്സിലാക്കി പുരാവസ്തു ഗവേഷകര്‍. പൌരാണിക ഭാഷ എളുപ്പത്തില്‍ ഇംഗ്ളീഷിലേക്ക് മാറ്റാനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍. ചാറ്റ് ജിപിടി ഉപയോഗിക്കുന്നതുപോലെ എളുപ്പത്തില്‍ എഐ ഉപയോഗിച്ച് പുരാതന ഭാഷ വായിച്ചെടുക്കാന്‍ കഴിയുകയില്ല. വലിയ അളവിലുള്ള ഡേറ്റായുടെ അഭാവം എഐ ഉപയോഗിച്ചുള്ള വിവര്‍ത്തനത്തിന് വെല്ലുവിളിയാകുമെന്ന് അക്കാഡമിക് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഗെയ് ഗുര്‍തേര്‍സ് പറഞ്ഞു. ക്യൂണിഫോം, സുമേറിയന്‍ ‍, അനാഡിയന്‍ തുടങ്ങിയ നിരവധി പ്രാചീന ഭാഷകള്‍ രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ആദ്യകാല എഴുത്തു സബ്രദായങ്ങളിലൊന്നാണിതെന്നു കരുതപ്പെടുന്നു.

ഓക്സ്ഫോര്‍ അക്കാഡമിക് റിപ്പോര്‍ട്ടില്‍ എഐ ഡവലപ്പേഴ്സ് ക്യൂണിഫോം ഫലകങ്ങളെ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആയിരക്കണക്കിനു ക്യൂണിഫോം ഫലകങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഏകദേശം 3400 ബിസിയില്‍ രൂപപ്പെട്ട ഭാഷയായ ക്യുണിഫോം, ഈജിപ്ഷ്യന്‍ ഹൈറോഗ്ളിഫ്സ് എന്നിവ ഉള്‍പ്പെടെയുള്ളവ എഐ സഹായത്തോടെ വായിച്ചെടുക്കാനാണ് ഗവേഷകര്‍ ഇതിലൂടെ ശ്രമിക്കുന്നത്.

Sharjah city AG