ചൈനീസ് ചാര ബലൂൺ ഇന്ത്യയെയും ലക്ഷ്യമിട്ടെന്ന് റിപ്പോർട്ടുകൾ
ന്യൂയോർക്ക്: രണ്ട് ദിവസം മുൻപ് യു.എസ് സൈന്യം വെടിവെച്ചിട്ട ചൈനീസ് ചാര ബലൂൺ ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ടെന്ന് യു.എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വെൻഡി റൂത് ഷെർമാൻ വിവിധ എംബസികളിലെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു . പ്രധാന സൈനിക കേന്ദ്രങ്ങളുടെ രഹസ്യം ചോർത്താനാണ് ചൈന ബലൂൺ അയച്ചതെന്നും യു.എസ് ആരോപിച്ചു. അതേസമയം, ചാരബലൂണല്ലെന്നും കാലാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്ന ബലൂൺ കാറ്റിൽ ദിശതെറ്റി യു.എസ് വ്യോമമേഖലയിലെത്തുകയായിരുന്നുവെന്നുമാണ് ചൈനയുടെ വിശദീകരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതൽ വഷളായിരിക്കുകയാണ്. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വ്യോമസേനയുടെ ഭാഗമാണ് ബലൂൺ. അഞ്ച് ഭൂഖണ്ഡത്തിൽ ബലൂൺ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ബലൂണിനെ വീഴ്ത്തിയെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
