മാന്നാർ : റിജോയ്സ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ മെയ് 5 മുതൽ 10 വരെ മാന്നാർ പരുമലക്കടവ് കരുവേലിൽ ബിൽഡിംഗിൽ ആറ് ദിന ഉപവാസ പ്രാർത്ഥന നടക്കും. പാ. പ്രസാദ് കെ പി, പാ. സണ്ണി ആലപ്പുഴ എന്നിവർ നേതൃത്വം നൽകും.
മീറ്റിംഗിൽ പാസ്റ്റർമാരായ ഷാജി എം പോൾ, ബിജു സി എക്സ്, അജി എം പോൾ, ജിതിൻ മാവേലിക്കര, ജിബിൻ, ജീവൻ രാജ്, റെജി സാമുവേൽ, ആൽബർട്ട്, ജോൺ കയ്യത്തറ, റിന്റു കുര്യൻ എന്നിവർ പ്രസംഗിക്കും. ഇവാ. അജു, ഇവാ. ടിറിൻ, ബ്രദർ റിങ്കു, ബ്രദർ അൻസൺ എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും.
