ഈജിപ്ത് : ചെങ്കടലിലെ ഏദന്‍ കടലിടുക്കില്‍ ക്രൂയിസ് കപ്പലിനെതിരെ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ 3 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനും ഉള്ളതായി സൂചനയുണ്ട്. ആദ്യമായാണ് ചെങ്കടലിലെ ആക്രമണത്തില്‍ മരണം സംഭവിക്കുന്നത്. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് കപ്പലിനു നേരെയാണ് ആക്രമണം. ബാര്‍ബഡോസിനായാണ് സര്‍വീസ് നടത്തുന്നത്. ആക്രമണത്തില്‍ കപ്പലിനു തീപിടിച്ചു പൂര്‍ണമായി കത്തി നശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്ഷാ പ്രവർത്തനത്തിനായി ഇന്ത്യന്‍ നാവിക സേനയും രംഗത്തുണ്ട്.
ഗാസയോടുള്ള ഐക്യദാർഢ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഹൂതി നേതൃത്വം പ്രതികരിച്ചു. അതിനിടെ ഗാസയിൽ അതിക്രമം തുടരുന്ന ഇസ്രായേലിനെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആവശ്യപ്പെട്ടു. പട്ടിണിയെ തുടർന്നു രണ്ട് പേർ കൂടി മരിച്ചതായി പാലസ്തീൻ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഭക്ഷണവും പോഷകാഹാരവും ലഭിക്കാതെ മരിച്ചവരുടെ എണ്ണം ഇരുപത് ആയി . പാലസ്തീനിയൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സലാമയും കുടുംബവും ഇസ്രായേലി സേന വീട്ടിൽ നടത്തിയ റെയ്ഡിൽ കൊല്ലപ്പെട്ടതായി മീഡിയ ഓഫീസിൽ അറിയിച്ചു.
