Ultimate magazine theme for WordPress.

പ്രലോഭനം തിരിച്ചറിയുക; ലിബർട്ടി യൂണിവേഴ്സിറ്റിയുടെ റെസ്റ്റ് ചലഞ്ച് ശ്രദ്ധേയമാകുന്നു

വിർജീനിയ: സ്മാർട്ട്‌ഫോണുകളുടെ അമിത ഉപയോഗം വിശ്വാസികളുടെ ആത്മീയ ജീവിതത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു എന്ന തിരിച്ചറിവിൽ വിദ്യാർത്ഥികൾക്കായി 28 ദിവസത്തെ ‘ഡിജിറ്റൽ റെസ്റ്റ്’ ചലഞ്ചുമായി പ്രശസ്ത ക്രൈസ്തവ കലാലയമായ ലിബർട്ടി യൂണിവേഴ്സിറ്റി. ഫെബ്രുവരി മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ആത്മീയ യാത്രയിലൂടെ സോഷ്യൽ മീഡിയ, ഓൺലൈൻ വിനോദങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിന്ന് ദൈവത്തോടും സഹജീവികളോടും കൂടുതൽ അടുക്കാനാണ് സർവ്വകലാശാല ആഹ്വാനം ചെയ്യുന്നത്.

വിതക്കാരന്റെ ഉപമയിലെ (മത്തായി 13) ‘മുള്ളുകളെ’ ആധുനിക കാലത്തെ സോഷ്യൽ മീഡിയയോടാണ് ചടങ്ങിൽ സംസാരിച്ച ജോയ് ഓഡം ഉപമിച്ചത്. ലൗകികമായ ആകുലതകളും സമ്പത്തിന്റെ വഞ്ചനയും സത്യത്തെ ശ്വാസം മുട്ടിക്കുന്നതുപോലെ ഡിജിറ്റൽ ലോകത്തെ അനാവശ്യ താരതമ്യങ്ങളും ശ്രദ്ധാശൈഥില്യങ്ങളും വിശ്വാസിയുടെ ആത്മീയ വളർച്ചയെ മുരടിപ്പിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Sharjah city AG

Comments are closed.