ന്യൂഡല്‍ഹി : സഹകരണ ബാങ്കുകൾക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം എട്ട് സഹകരണ ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി. 120 തവണ വിവിധ ബേങ്കുകള്‍ക്ക് ആര്‍ബിഐ പിഴ ചുമത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷം എട്ട് സഹകരണ ബാങ്കുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. 114 തവണ പിഴയും ചുമത്തി. 25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുന്നത്.
