ടെന്നസി: പ്രശസ്ത അമേരിക്കൻ റാപ്പർ പ്രോജക്റ്റ് പാറ്റ് (പാട്രിക് ഏൾ ഹൂസ്റ്റൺ) ഒരു സ്കൂൾ അസംബ്ലിക്കിടെ സുവിശേഷ പ്രഘോഷണം നടത്തിയതിനെച്ചൊല്ലി ടെന്നസിയിൽ നിയമതർക്കം രൂക്ഷമാകുന്നു. ഹേവുഡ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കാൻ ആഹ്വാനം ചെയ്തതും വിദ്യാർത്ഥികളെ പ്രാർത്ഥനയിൽ നയിച്ചതും ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് നിരീശ്വരവാദ സംഘടനകൾ രംഗത്തെത്തി.
ജയിൽ സുവിശേഷ പ്രവർത്തനങ്ങൾക്കായി പ്രോജക്റ്റ് പാറ്റ് രൂപീകരിച്ച ഗോ ഫൗണ്ടേഷൻ വഴിയാണ് അദ്ദേഹം സ്കൂളിലെത്തിയത്. പരിപാടിക്കിടെ ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചതും ദി ടങ് എന്ന ക്രൈസ്തവ പുസ്തകം വിതരണം ചെയ്തതും മതപ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി ഫ്രീഡം ഫ്രം റിലിജിയൻ ഫൗണ്ടേഷൻ പരാതി നൽകി. ക്രിസ്ത്യാനികളായ വിദ്യാർത്ഥികളെയും മുസ്ലീങ്ങളെയും വേർതിരിച്ച് ചോദിച്ചതായും ആരോപണമുണ്ട്. ഇതിനെത്തുടർന്ന് സ്കൂളുകളിൽ സുവിശേഷകർക്കും അതിഥി പ്രസംഗകർക്കും കർശന നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചു.

Comments are closed.