Ultimate magazine theme for WordPress.

മതപരിവർത്തനം തടയാൻ നിയമം കൊണ്ടുവരാനൊരുങ്ങി ഛത്തീസ്ഗഡ് സർക്കാർ

 

റായ്പൂർ: ഛത്തീസ്ഗഢിൽ നിയമവിരുദ്ധമായ മതപരിവർത്തനം തടയാൻ നിയമം കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നു. ഛത്തീസ്ഗഢിൻ്റെ ജനസംഖ്യാശാസ്‌ത്രം മാറ്റാൻ, നിരവധി ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും, ഈ പ്രവർത്തനങ്ങൾ തടയുന്നതിനായി ‘മത സ്വാതന്ത്ര്യ ഭേദഗതി ബിൽ’ എന്ന പേരിൽ മതപരിവർത്തന വിരുദ്ധബിൽ നടപ്പു സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കുമെന്നു മത ട്രസ്റ്റുകളുടെയും എൻഡോവ്‌മെൻ്റുകളുടെയും, ചുമതലയുള്ള മന്ത്രി ബ്രിജ്‌മോഹൻ അഗർവാൾ, ബുധനാഴ്‌ച നിയമസഭയിൽ ബജറ്റ് ആവശ്യങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പറഞ്ഞു,

ആരോഗ്യ സംരക്ഷണത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും മറവിൽ ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനം നടത്തുകയാണെന്ന് രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി ആരോപിച്ചിരുന്നു. മിഷനറിമാർ സംസ്ഥാനത്ത് “വളരെ സജീവമാണ്” എന്നും, അവർ ആധിപത്യം നടത്തുകയാണെന്നും ഇത് മതപരിവർത്തനത്തിന്റെ വർദ്ധനവിന് കാരണമായെന്നും ഒരു സ്കൂൾ പ്രോഗ്രാമിൽ സംസാരിക്കവെ സായി പറഞ്ഞിരുന്നു. ഇതെല്ലാം ഉടൻ അവസാനിക്കുമെന്നും ഹിന്ദുത്വ ശക്തി പ്രാപിക്കുമെന്നും അദ്ദേഹം വാദിച്ചു.

ബലപ്രയോഗത്തിലൂടെയോ വശീകരണത്തിലൂടെയോ മതപരിവർത്തനം അവസാനിപ്പിക്കണമെന്ന് ബിജെപി ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. 2023 നവംബറിൽ, നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ്, കോൺഗ്രസ് ഭരണത്തിൽ ഗോത്രവർഗക്കാരുടെ അനിയന്ത്രിതമായ മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ഗോത്രവർഗക്കാരെ അവരുടെ സമ്മതമില്ലാതെ മതം മാറ്റാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല, ഷാ ജഷ്പൂർ റാലിയിൽ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.