Ultimate magazine theme for WordPress.

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ‌ ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും തെക്കന്‍ ജില്ലകളില്‍ മഴ കനക്കാൻ സാധ്യതയുണ്ടെന്നും ഇതിനുശേഷം വടക്കന്‍ കേരളത്തില്‍ മഴ സജീവമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Sharjah city AG
Leave A Reply

Your email address will not be published.