പേവിഷബാധ; വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രി
തിരുവനന്തപുരം : പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭിക്കും. ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യക്ക് കേന്ദ്രം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിന്‍ നല്‍കിയിട്ടും പേവിഷബാധയേറ്റ് മരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ആശങ്കയറിയിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഉപയോഗിച്ച വാക്സിന്റെയും സെറത്തിന്റെയും സാമ്പിളും കേന്ദ്ര ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ബാച്ച് നമ്പരും ഉള്‍പ്പെടെയാണ് സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ് കത്തയച്ചത്.മരണപ്പെട്ടവരുടെ ഏത് ഭാഗത്താണ് നായയുടെ കടിയേറ്റത്, കടിയേറ്റവര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കേന്ദ്ര ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം വാക്സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്.
