Ultimate magazine theme for WordPress.

ഗാസയിൽ സമാധാന ദൗത്യത്തിന് ഖത്തറിന്റെ കൈത്താങ്ങ്; 1 ബില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചു*

 

ഗാസ :ഗാസയിലെ സമാധാന ദൗത്യങ്ങൾക്കായി രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഖത്തർ 1 ബില്യൺ ഡോളർ (ഏകദേശം 8,300 കോടി രൂപ) ധനസഹായം വാഗ്ദാനം ചെയ്തു. വാഷിംഗ്ടണിൽ നടന്ന ബോർഡിന്റെ പ്രഥമ യോഗത്തിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിയോട് പൂർണ്ണ യോജിപ്പ് പ്രകടിപ്പിച്ച അദ്ദേഹം, ഗാസയിലെ സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണാൻ ഈ പദ്ധതി സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന നിലപാടിനെ ഖത്തർ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. അതോടൊപ്പം തന്നെ ഇസ്രായേലിന്റെ സുരക്ഷയും മേഖലയിലെ സമാധാനപരമായ സഹവർത്തിത്വവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു

Sharjah city AG

Comments are closed.