ഷാർജ: പിവൈപിഎ യുഎഇ റീജിയൺ സംഘടിപ്പിച്ച മെഗാ ബൈബിൾ ക്വിസ് ബെറാഖ 2025 ൽ സിസ്റ്റർ റിനി അനീഷിന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ജോൺ പോളും മൂന്നാം സ്ഥാനം ഷിജു കോശിയും കരസ്ഥമാക്കി. ഒന്നാം സമ്മാനം 3000 ദിർഹവും രണ്ടാം സമ്മാനം 2000 ദിർഹവും മൂന്നാം സമ്മാനം 1000 ദിർഹവുമാണ് വിജയികൾക്ക് ലഭിച്ചത്. ഒപ്പം ട്രോഫിയും.
റീജിയനിലെ നാൽപതിലധികം സഭകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വരാണ് മത്സരത്തിൽ പങ്കെടുത്തത്. മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ അവസാന റൗണ്ടിൽ പത്തു പേരാണ് മാറ്റുരച്ചത്. പഞ്ചഗ്രന്ഥങ്ങൾ ചരിത്രപുസ്തകങ്ങൾ, പദ്യപുസ്തകങ്ങൾ, പ്രവചനങ്ങൾ, സുവിശേഷങ്ങൾ, ലേഖനങ്ങൾ എന്നിവയിൽ നിന്നുള്ള ഓരോ പുസ്തകത്തിൽ നിന്നുമായിരുന്നു ചോദ്യങ്ങൾ. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിച്ചു.
പിവൈ പി എ റീജിയൺ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കലിന്റെ അധ്യക്ഷതയിൽ നടന്ന ഗ്രാൻഡ് ഫിനാലെ ഐപിസി റീജിയൺ പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പാ. സുനിഷ് ജോൺസൻ ക്വിസ് മാസ്റ്ററായും ബ്രദർ സഞ്ചു എം ചെറിയാൻ ക്വിസ് കൺവീനവീനറായും പ്രവർത്തിച്ചു. ബ്രദർ റെജി മണിയാറ്റ് ( മണിയാറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിസ് ), ബ്രദർ സ്റ്റീഫൻ ജോഷുവ (അഫ്രോൺ കോൺട്രാക്ടിങ് ) എന്നിവരാണ് ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തത്..
