Ultimate magazine theme for WordPress.

വടക്കാഞ്ചേരിയിൽ പിവൈപിഎ വീട് വെച്ചുനൽകി

വടക്കാഞ്ചേരി : ഇന്ത്യ പെന്തക്കോസ് ദൈവസഭ വടക്കാഞ്ചേരി സെൻറർ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ സെൻററിലുള്ള ഒരു കുടുംബത്തിന് വീട് വെച്ച് നൽകി. ഗവൺമെന്റിന്റെയും വിവിധ സന്നദ്ധ സംഘടനകളിലും വർഷങ്ങളായി അപേക്ഷ നൽകുകയും സാങ്കേതിക കാരണങ്ങളാൽ വീട് ലഭിക്കാതിരിക്കുകയും ചെയ്ത കുടുംബത്തിന് പി വൈ പി എ വടക്കാഞ്ചേരി സെൻറർ പ്രസിഡണ്ട് പാസ്റ്റർ നോബി തങ്കച്ചന്റെ യും കമ്മിറ്റി അംഗങ്ങളുടെയും ശ്രമഫലമായി മനോഹരമായ ഒരു വീട് വെച്ച് നൽകി. ഭവനപ്രതിഷ്ഠ സെൻററിലെ ദൈവദാസൻമാരുടെയും ദൈവ മക്കളുടെയും പി വൈ പി എ അംഗങ്ങളുടെയും സാന്നിധ്യത്തിൽ സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് നിർവഹിച്ചു. സെൻറർ പി വൈ പി എ പ്രസിഡണ്ട് പാസ്റ്റർ നോബി തങ്കച്ചൻ, പി വൈ പി എ സെക്രട്ടറി ജസ്റ്റസ് മാത്യു ജോയിൻ, സെക്രട്ടറി സുബിൻ ജേക്കബ്, ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ എബ്രഹാം വടക്കേത്ത് മറ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് നിർമാണ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.