Ultimate magazine theme for WordPress.

പി വൈ സി ആത്മീയ സംഗമവും അനുമോദന സമ്മേളനവും

ചങ്ങനാശ്ശേരി:  പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തകോസ്ത് യൂത്ത് കൌൺസിലിന്റെ ലീഡർഷിപ്പ് മീറ്റിങ്ങും ആത്മീയ സംഗമവും അനുമോദന സമ്മേളനവും ചങ്ങനാശ്ശേരി ഐ പി സി പ്രയർ ടവറിൽ വെച്ച് 2021മാർച്ച്‌ 6 ശനിയാഴ്ച പകൽ 2.30 മുതൽ നടത്തപ്പെടും.
പ്രസ്തുതസമ്മേളനത്തിൽ ആത്മീയ സാമൂഹീക സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാർ വിവിധ സഭാ യുവജന നേതാക്കന്മാർ സംബന്ധിക്കുകയും വിവിധ പെന്തകോസ്ത് വിഭാഗത്തിൽ നിന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിക്കുകയും പെന്തക്കോസ്തു സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പി വൈ സി ലീഗൽ മൈനോറിറ്റി വക്താവ് പാ. ജെയ്‌സ് പാണ്ടനാട് പ്രബന്ധം അവതരിപ്പിക്കുകയും ചെയ്യും പ്രസ്തുത സമ്മേളനം പാ. വി ഏ തമ്പി ഉത്ഘാടനം ചെയുകയും പി വൈ സി ജനറൽ പ്രസിഡന്റ്‌ ബ്ര. അജി കലുംങ്കൽ അധ്യക്ഷത വഹിക്കുകയും ചെയ്യും.

Sharjah city AG