മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ്റെ അടുത്തസഹായിയായിരുന്ന റഷ്യൻ ആയുധ വിദഗ്ധനെ മോസ്കോയിലെ വനമേഖലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈലുകള്‍ വികസിപ്പിക്കുന്ന മാർസ് ഡിസൈൻ ബ്യൂറോയിലെ ഡെപ്യൂട്ടി ജനറല്‍ ഡിസൈനറും ഡിസൈൻ മേധാവിയുമായ മിഖായേല്‍ ഷാറ്റ്സ്കിയാണ് കൊല്ലപ്പെട്ടത്. ക്രെംലിനില്‍ നിന്ന് 13 കിലോമീറ്റർ ദൂരെയുള്ള കുസ്മിൻസ്കി വനത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മിഖായേല്‍ ഷാറ്റ്സ്കിയെ കണ്ടെത്തിയത്.
