ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യയിലെത്തും. 2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം പുടിൻ നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും. സെപ്റ്റംബർ 1 ന് ചൈനയിലെ ടിയാൻജിനിൽ നടന്ന ഉച്ചകോടിക്കിടെ മോദിയും പുടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഡിസംബറിലെ സന്ദർശന വാർത്തകൾ വരുന്നത്.

Comments are closed.