Ultimate magazine theme for WordPress.

പുനലൂർ ബഥേൽ ബൈബിൾ കോളേജ്‌ മദ്ധ്യമേഖല സമ്മേളനം 24 ന്

ബഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന മേഖല/ ഡിസ്ട്രിക്ട് സമ്മേളനങ്ങളുടെ രണ്ടാമത്തേതാണ് 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച വൈകിട്ട്‌ മൂന്നു മണിക്ക് തിരുവല്ല കുറ്റപ്പുഴ മാടം മുക്ക്‌ എ.ജി സഭയിൽ വെച്ച് നടത്തപ്പെടുന്ന മധ്യമേഖല സമ്മേളനം.

അലൂമ്നൈ അസോസ്സിയേഷൻ പ്രസിഡന്റ്‌ പാസ്റ്റർ ടി. വി തങ്കച്ചൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ബഥേൽബൈബിൾ കോളേജ്‌ പ്രസിഡന്റ്‌ റവ. ഡോ. ഐസക്‌ വി. ചെറിയാൻ, പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ്‌ ജോർജ്ജ്‌, മദ്ധ്യ മേഖലാ ഡയറക്ടർ റവ. ജെ. സജി, ഡോ. സൂസൻ ചെറിയാൻ എന്നിവർ മുഖ്യ അതിഥികളായിരിക്കും.

ബഥേൽ ബൈബിൾ കോളജിന്റെ പൂർവ്വകാല സ്മരണകൾ പങ്കിടുവാനും പുരോഗമനപരമായ പ്രവർത്തനങ്ങളെ പറ്റി ചിന്തിക്കുവാനും ഈ സമ്മേളനം വേദിയാകും. അലൂമ്നൈ അസോസ്സിയേഷൻ സെക്രട്ടറി പാസ്റ്റർ ബിജു ദാനം, ട്രഷറാർ പാസ്റ്റർ ഐജു വി. കുര്യാക്കോസ്‌ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും. പ്രസ്ബിറ്റർമാർ പാസ്റ്റേഴ്സ്‌ എന്നിവരും പങ്കെടുക്കും.

പൂർവ്വ വിദ്യാർത്ഥി സംഘടനയിൽ രജിസ്റ്റർ ചെയ്ത്‌ അംഗത്വം എടുത്തിട്ടില്ലാത്തവർക്ക്‌ ഫോറം പൂരിപ്പിച്ച്‌ അംഗത്വം എടുക്കുന്നതിനു അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രത്യേക ഫീസ്‌ ഈടാക്കുന്നില്ലെങ്കിലും വ്യക്തിപരമായ സംഭാവനകൾ സ്വീകരിക്കുന്നതാണ്.

എല്ലാ പൂർവ്വവിദ്യാർത്ഥികളും അവരുടെ സുഹൃത്തുക്കളായ സ്നേഹിതരെയും ഇതര സഭാവിഭാഗങ്ങളിൽ ബഥേലിൽ പഠിച്ചവരെയും ഈ മീറ്റിങ്ങിനെ പറ്റി അറിയിക്കുകയും ക്ഷണിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ടി വി തങ്കച്ചൻ, പ്രസിഡന്റ്‌.
9447402685

Sharjah city AG

Comments are closed.