Ultimate magazine theme for WordPress.

പരസ്യയോഗങ്ങൾ നടത്തി

കോട്ടയം: ഐപിസി കോട്ടയം സോണലിന്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയത്തും പരിസരങ്ങളിലുമായി ആറ് പരസ്യയോഗങ്ങൾ നടത്തി. സോണൽ പ്രസിഡന്റ് പാസ്റ്റർ പി എ മാത്യു ഉദ്ഘാടനം ചെയ്തു. സ്പോൺസർ ഡയറക്ടർ ഇവ. സാക് ചെറിയാൻ, ഇവ ഷിജു ആന്റണി എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകി.

സോണൽ സെക്രട്ടറി പാസ്റ്റർ സൂധീർ വറുഗീസ് , ട്രഷറാർ ബെന്നി പുള്ളോലിക്കൽ , ജോ.സെക്രട്ടറി ഗ്ലാഡ്സൺ ജയിക്കബ്, കൂട്ടിക്കൽ ഏറിയ പ്രസിഡന്റ് പാസ്റ്റർ പി സി മാത്യു, പാറത്തോട് സെന്റർ പാസ്റ്റർ മാത്യു പി ഡേവിഡ് , പാസ്റ്റർമാരായ കെ കെ ജയിംസ്, സി.സി ജോണി, വി.എം ജയിക്കബ്, വിൻസി ജി ഫിലിപ്പ്, തോമസ് ജോൺ , ജോൺസൺ ഫിലിപ്പ്, സിസ്റ്റർ ബിജി സാക് എന്നിവർ പ്രസംഗിച്ചു. ശശി പ്രസാദ്, സജി നടുവത്ര എന്നിവർ സംഗീത ശ്രുശ്രഷകൾക്ക് നേതൃത്വം നൽകി.

Sharjah city AG