തീവ്രവാദത്തിന് ധനസഹായം നൽകി; കുറ്റത്തെ അപലപിച്ച് റൂറൽ മിഷനറീസ് ഓഫ് ഫിലിപ്പൻസ്
മനില: ഫിലിപ്പീൻസിലെ ക്രൈസ്തവ കന്യാസ്ത്രീകൾ തീവ്രവാദത്തിന് ധനസഹായം നൽകിയെന്നും രാജ്യത്തിന്റെ തീവ്രവാദ വിരുദ്ധ നിയമം ലംഘിച്ചെന്നും ആരോപിച്ച കുറ്റത്തെ അപലപിച്ച് റൂറൽ മിഷനറീസ് ഓഫ് ഫിലിപ്പീൻസിലെ (ആർഎംപി) കന്യാസ്ത്രീകൾ. ഭരണകൂടം ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാൻ കെട്ടിച്ചമച്ചതാണെന്നും ആർഎംപി.കഴിഞ്ഞ ഓഗസ്റ്റ് 18 ന് ആണ് തീവ്രവാദത്തിന് ധനസഹായം നൽകിയെന്ന ആരോപണം ഉന്നയിച്ച് അഞ്ച് കന്യാസ്ത്രീകൾ ഉൾപ്പെടെ 16 വ്യക്തികൾക്കെതിരെ നീതിന്യായ വകുപ്പ് ക്രിമിനൽ കുറ്റം ചുമത്തിയത്.
ഈ ആരോപണങ്ങളും ഉറച്ച തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും ഞങ്ങളുടെ മതസഭയുടെ പ്രവൃത്തികളെ പൈശാചികവൽക്കരിച്ചുവെന്നും കന്യാസ്ത്രീകൾ പ്രസ്താവനയിൽ പറഞ്ഞു.
