തെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ ജനകീയ പ്രക്ഷോഭങ്ങൾ പടരുന്നതിനിടെ രാജ്യത്തെ ക്രൈസ്തവ സമൂഹം കടുത്ത ഭീതിയിലും ഒറ്റപ്പെടലിലുമാണെന്ന് റിപ്പോർട്ടുകൾ. വാർത്താവിനിമയ സംവിധാനങ്ങൾ സർക്കാർ വിച്ഛേദിച്ചതോടെ രാജ്യത്തിനകത്തുള്ള വിശ്വാസികളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്ന് അന്താരാഷ്ട്ര മിഷനറി സംഘടനകൾ ആശങ്കപ്പെടുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വിലക്കയറ്റവും മൂലം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ രാഷ്ട്രീയ മാറ്റത്തിനായുള്ള പ്രക്ഷോഭങ്ങളായി മാറിയിരിക്കുകയാണ്. ഇതിനിടെ മതന്യൂനപക്ഷങ്ങളെ വിദേശശക്തികളുടെ ഏജന്റുകളായി ചിത്രീകരിച്ച് വേട്ടയാടുന്നത് വർദ്ധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാം മതത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നവരാണ് ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നത്.

Comments are closed.