ന്യൂഡൽഹി: ആഭ്യന്തര പ്രക്ഷോഭം നിയന്ത്രണാതീതമായി തുടരുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ തേടുന്നു. ഇന്റർനെറ്റ്, ഫോൺ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടതും വിമാന സർവീസുകൾ മുടങ്ങിയതും ഒഴിപ്പിക്കൽ നടപടികൾക്ക് തടസ്സമാകുന്നുണ്ട്.
രാജ്യത്തെ 180-ഓളം നഗരങ്ങളിൽ പ്രതിഷേധം പടർന്നതോടെ സാധാരണ ജീവിതം സ്തംഭിച്ചു. ലാൻഡ്‌ലൈൻ ബന്ധങ്ങൾ പോലും വിച്ഛേദിക്കപ്പെട്ടത് ഇറാനിലെ യഥാർത്ഥ സാഹചര്യം അറിയുന്നതിന് വിദേശ രാജ്യങ്ങൾക്ക് വെല്ലുവിളിയാകുന്നു. നിലവിൽ 116 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രക്ഷോഭം തുടരുന്നുണ്ടെങ്കിലും ഭരണകൂടം ഉടൻ തകരാൻ സാധ്യതയില്ലെന്നാണ് ഇന്റലിജൻസ് വിഭാഗം പറയുന്നു.

Comments are closed.