ധാക്ക : പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം. 90ലധികം പേർ അക്രമങ്ങളില്‍ കൊല്ലപ്പെട്ടു. അക്രമങ്ങളുടെ സാഹചര്യത്തില്‍ രാജ്യവ്യാപകായി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ളവ വിച്ഛേദിച്ചു. സംവരണവിരുദ്ധ പ്രക്ഷോഭം ഭരണവിരുദ്ധ പ്രക്ഷോഭമായി മാറുകയാണ് ബംഗ്ലാദേശില്‍.
പ്രക്ഷോഭത്തില്‍ മരിച്ചവരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രഖ്യാപിച്ച നിസ്സഹകരണ പ്രസ്ഥാനത്തിന് ഇരുന്നവര്‍ അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയതോടെയാണ് അക്രമം പുനരാരംഭിച്ചത്.
