Ultimate magazine theme for WordPress.

മണിപ്പൂരിലെ ആരാധനാലയങ്ങൾക്ക് സംരക്ഷണം ഒരുക്കണം’; സർക്കാരിനോട് സുപ്രീംകോടതി

അടുത്തിടെ മണിപ്പൂർ പോലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കലാപത്തിനിടെ 386 ആരാധനാലയങ്ങൾ തീവച്ച് നശിപ്പിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ 254 എണ്ണം ക്രിസ്ത്യൻ പള്ളികളും 132 അമ്പലങ്ങളും ഉൾപ്പെടുത്തിരുന്നു. മൊത്തം 5132 കെട്ടിടങ്ങളാണ് ഇത്തരത്തിൽ അഗ്നിക്കിരയായത് എന്നും പോലീസ് റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു

ഇംഫാൽ:മണിപ്പൂരിലെ എല്ലാ ആരാധനാലയങ്ങൾക്കും സംരക്ഷണം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി അന്വേഷണ സമിതി. മെയ് മൂന്നിന് ആരംഭിച്ച വംശീയ കലാപത്തിൽ മുന്നൂറിലധികം ആരാധനാലയങ്ങൾ തകർക്കുകയും തീവയ്ക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കൂടിയാണ് ആവശ്യം. മണിപ്പൂരിലെ അക്രമ സംഭവങ്ങളുടെ മാനുഷിക വശങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതി സെപ്റ്റംബർ എട്ടിന് സർക്കാരുമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.

അടുത്തിടെ മണിപ്പൂർ പോലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കലാപത്തിനിടെ 386 ആരാധനാലയങ്ങൾ തീവച്ച് നശിപ്പിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ 254 എണ്ണം ക്രിസ്ത്യൻ പള്ളികളും 132 അമ്പലങ്ങളും ഉൾപ്പെടുത്തിരുന്നു. മൊത്തം 5132 കെട്ടിടങ്ങളാണ് ഇത്തരത്തിൽ അഗ്നിക്കിരയായത് എന്നും പോലീസ് റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു.

കൂടാതെ കുടിയിറക്കപ്പെട്ടവരുടെ ഉൾപ്പെടെ കലാപത്തിൽ നശിപ്പിക്കപ്പെട്ട സ്വത്തിനും സുരക്ഷവേണമെന്നും കയ്യേറ്റം തടയണമെന്നും സമിതി എൻ ബിരേൻ സിങ് സർക്കാരിനോട് ആവശ്യപ്പെട്ടു. എന്തെങ്കിലും കാരണവശാൽ കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ അവരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കണം. “സംസ്ഥാനത്തെ മതപരമായ എല്ലാ കെട്ടിടങ്ങളും മണിപ്പൂർ സർക്കാർ കണ്ടെത്തി അവ നിലവിലുണ്ടോ നശിപ്പിക്കപ്പെട്ടോ എന്നെല്ലാം തിരിച്ചറിയണം” ജമ്മു കശ്മീർ ഹൈക്കോടതി ജസ്റ്റിസ് ഗീത മിത്തലിന്റെ അധ്യക്ഷതയിലുള്ള സമിതി പറഞ്ഞു.

ജമ്മുകശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ശാലിനി പി ജോഷി, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ആശ മേനോൻ എന്നിവരാണ് സമിതി അംഗങ്ങൾ. സംസ്ഥാന സർക്കാരിന് നൽകിയ നിർദേശ പ്രകാരം നടപടി സ്വീകരിച്ചില്ലെങ്കിൽ അത് കോടതിയലക്ഷ്യ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതിക്ക് നൽകിയ റിപ്പോർട്ടിൽ സമിതി ആവശ്യപ്പെട്ടിരുന്നു.

മണിപ്പൂരിലെ എല്ലാവിധ സ്വത്തുവകകൾക്കും പുറമെ മെയ് മൂന്നിലെ അക്രമത്തിൽ നശിപ്പിക്കപ്പെട്ടവയുടെ കണക്കുകൾ പ്രത്യേകം തയ്യാറാക്കാമെന്നും സുപ്രീംകോടതി സമിതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

 

Leave A Reply

Your email address will not be published.