Ultimate magazine theme for WordPress.

അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗുകള്‍

 

ഹൂസ്റ്റണ്‍: ജൂലൈ 4 മുതല്‍ 7 വരെ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്റെ പ്രമോഷണല് മീറ്റിംഗുകള്‍ അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ നടക്കുന്നു. മാര്‍ച്ച് 16-ന് ന്യൂജേഴ്‌സിയിലെ ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയില്‍ വച്ചും, 17-ന് ഫിലാഡല്‍ഫിയയിലുള്ള എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡില്‍ വച്ചും, 22-ന് ഒക്കലഹോമയിലും, 23-ന് തുള്‍സാ ഒക്കലഹോമയിലും, 30-ന് ഹൂസ്റ്റണിലുള്ള ഐപിസി ഹെബ്രോണില്‍ വച്ചും, 31-ന് ഡാലസ് അഗാപ്പേ ചര്‍ച്ചിലും മീറ്റിംഗുകള്‍ നടക്കുന്നതായിരിക്കും.

ദേശീയ നേതാക്കളോടൊപ്പം വിവിധ സഭകളിലെ പാസ്റ്റര്‍മാരും, പ്രതിനിധികളും സംബന്ധിക്കും. നാഷണല്‍ കണ്‍വീനറായി പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍, നാഷണല്‍ സെക്രട്ടറി രാജു പൊന്നോലില്‍, നാഷണല്‍ ട്രഷര്‍ ബിജു തോമസ്, യൂത്ത് കോര്‍ഡിനേറ്റര്‍ റോബിന്‍ രാജു, ലേഡീസ് കോര്‍ഡിനേറ്റര്‍ ആന്‍സി സന്തോഷും പ്രവര്‍ത്തിക്കുന്നു. മീറ്റിംഗുകളെ സംഗീതസാന്ദ്രമാക്കുന്നതിനായി പ്രമുഖ ക്രൈസ്തവ ഗായകനായ ഇമ്മാനുവേല്‍ ഹെന്റി പങ്കെടുക്കും. ലോകോത്തര സൗകര്യങ്ങളുള്ള ഹൂസ്റ്റണിലെ ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററാണ് വേദിയായി തെരഞ്ഞെടുത്തിട്ടുള്ളത്.

 

Sharjah city AG