വാഷിംഗ്ടൺ : അമേരിക്കയിലെ ക്രിസ്ത്യൻ പള്ളിയിൽ പോകുന്നവരിൽ പരമ്പരാഗതമായ ബൈബിൾ കാഴ്ചപ്പാടുകൾ അതിവേഗം ഇല്ലാതാകുന്നു എന്ന് ഏറ്റവും പുതിയ ഒരു ദേശീയ സർവേ റിപ്പോർട്ട്. ജീവന്റെ പവിത്രത, കുടുംബത്തിന്റെ നിർവചനം തുടങ്ങിയ വിഷയങ്ങളിൽ വിശ്വാസികൾക്കിടയിലെ ധാർമ്മികമായ വ്യക്തത കുറയുന്നതായാണ് പഠനം വെളിപ്പെടുത്തുന്നത്.
ഫാമിലി റിസർച്ച് കൗൺസിലും അരിസോണ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിലെ കൾച്ചറൽ റിസർച്ച് സെന്ററും ഒക്ടോബർ 13-ന് സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. മാസത്തിൽ ഒരിക്കലെങ്കിലും ക്രിസ്ത്യൻ ആരാധനയിൽ പങ്കെടുക്കുന്ന 1,000-ത്തിലധികം മുതിർന്നവരിൽ നടത്തിയ പഠനത്തിലെ പ്രധാന കണ്ടെത്തൽ ഗർഭച്ഛിദ്രത്തോടുള്ള നിലപാടിലെ മാറ്റമാണ്. 2023-ൽ 63% പള്ളിയിൽ പോകുന്ന മുതിർന്നവർ തങ്ങൾ പ്രോ-ലൈഫ് (ഗർഭച്ഛിദ്രത്തിന് എതിര്) ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇപ്പോൾ ഈ സംഖ്യ 43% ആയി കുത്തനെ കുറഞ്ഞു. അതേസമയം പ്രോ-ചോയിസ് (ഗർഭച്ഛിദ്രാവകാശത്തെ പിന്തുണയ്ക്കുന്നവർ) എന്ന് സ്വയം തിരിച്ചറിയുന്നവരുടെ എണ്ണം 22% ൽ നിന്ന് 35% ആയി ഉയർന്നു. ഈ മാറ്റത്തിന് കാരണം സാംസ്കാരിക സമ്മർദ്ദമാണെന്നും തിരുവെഴുത്തുകളിലുള്ള വിശ്വാസത്തിന്റെ വ്യക്തത കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Comments are closed.