ലണ്ടൻ മിഷനിൽ ഖാലിസ്ഥാൻ അനുകൂല പ്രക്ഷോഭകർ ഇന്ത്യൻ പതാക വലിച്ചെറിഞ്ഞു: ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ
ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുകളിൽ ഉയർത്തിയിരുന്നു ഇന്ത്യൻ പതാക ഒരു കൂട്ടം ഖാലിസ്ഥാനി വിഘടനവാദി പ്രതിഷേധക്കാർ പതാകകൾ വീശിയും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയും ഇന്ത്യൻ പതാക വലിച്ചെറിഞ്ഞ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ.
പഞ്ചാബില്‍ ഖലിസ്ഥാന്‍ അനുകൂല നേതാവ് അമൃത്പാല്‍ സിങിനെതിരായുള്ള പൊലീസ് നടപടിയിലെ പ്രതിഷേധത്തില്‍ ആണ് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തില്‍ നിന്ന് പ്രതിഷേധക്കാര്‍ ദേശീയ പതാക വലിച്ച് താഴെയിട്ടത് . ഞായറാഴ്ചയാണ് സംഭവം നടന്നത്.
എന്നാല്‍ വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം ബ്രിട്ടനിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്ത് സുരക്ഷ ഒരുക്കാന്‍ സാധിക്കാതിരുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
