ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ സ്ഥിതി ചെയ്യുന്ന ഹൂസ്റ്റൺ സർവകലാശാലയിൽ സാത്താനിക രൂപം സ്ഥാപിച്ചതിനെതിരെ പ്രാർത്ഥനയും പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത്. ആടിന്റെ സമാനമായി ചുരുണ്ട മുടിയുള്ള സ്ത്രീയുടെ രൂപമുള്ള പ്രതിമ ഷാഹ്സിയാ സിക്കന്ദർ എന്ന വ്യക്തിയാണ് നിർമ്മിച്ചത്. ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന രൂപമാണിതെന്ന് സിക്കന്ദർ വ്യക്തമാക്കിയിരിന്നു. ലോകത്തിൻറെ മേലുള്ള ആധിപത്യത്തിന്റെ സൂചകമായി ഒരു മെറ്റൽ പ്രതലത്തിലാണ് പ്രതിമവെച്ചിരിക്കുന്നത്. ശില്പത്തിനെതിരെ സർവകലാശാലയിലെ മുൻ വിദ്യാർഥികളും, രാഷ്ട്രീയ നേതാക്കളും അടക്കം രംഗത്ത് വന്നിട്ടുണ്ട്
