പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ മോദി പ്രസംഗിക്കും. എൻഡിഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി കേരളത്തിലെത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. പത്തനംതിട്ടയിൽ റബർ വിലയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തി.
