*വാഷിംഗ്ടൺ : ക്രിസ്ത്യൻ നാഷണലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിവാദ പുരോഹിതൻ ഡൗഗ് വിൽസണെ പെന്റഗണിലെ പ്രാർത്ഥനാ യോഗം നയിക്കാൻ ക്ഷണിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. സ്ത്രീകളുടെ വോട്ടവകാശത്തെ എതിർക്കുന്നതും അടിമത്തത്തെ ന്യായീകരിക്കുന്നതുമായ വിൽസന്റെ മുൻകാല നിലപാടുകൾ ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
സൈനിക ആസ്ഥാനത്തിനുള്ളിൽ ഇത്തരം പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുന്നത് മതപരമായ വിവേചനമാണെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ ആരോപിക്കുന്നു. എന്നാൽ വിൽസന്റെ ആശയങ്ങളിൽ താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹത്തെ ക്ഷണിച്ചതിൽ അഭിമാനമുണ്ടെന്നും ഹെഗ്സെത്ത് വ്യക്തമാക്കി.

Comments are closed.