വാഹനാപകടത്തിൽ സഹോദരങ്ങളായ വൈദികനും കന്യാസ്ത്രീയും മരണപ്പെട്ടു
ഗുംല : ജാർഖണ്ഡിലെ ഗുംല ജില്ലയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ വൈദികനും കന്യാസ്ത്രീയും മരണപ്പെട്ടു. ഫാ തിയോഡോർ കുജൂര്‍ (58), സിസ്റ്റർ നിർമല കുജൂര്‍ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഖോര ഗ്രാമത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാറും ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരിന്നു.
അപകടത്തില്‍ ഇവരുടെ ബന്ധുവായ പെൺകുട്ടിക്ക് പരിക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെ എല്ലാവരെയും പുറത്തെടുത്ത് ഗുംലയിലെ സദർ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ ബസ് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Comments are closed.