Ultimate magazine theme for WordPress.

രാഷ്ട്രപതി പ്രതിഭ പട്ടീലിന്റെ സെക്രട്ടറി ആയിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു

 

കൊച്ചി: രാഷ്ട്രപതി പ്രതിഭ പട്ടീലിന്റെ സെക്രട്ടറി ആയിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു. 73 വയസ് ആയിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ് കെഎസ്ഐഡിസി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.
കൊല്ലം ക്ലാപ്പന സ്വദേശിയായ ക്രിസ്റ്റി ഫെ‍ർണാണ്ടസ്, ഏറെക്കാലമായി കൊച്ചി കലൂരിലായിരുന്നു താമസം. നിലവിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനാണ്. പെട്രോളിയം മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തിൽ സ്പെഷ്യൽ സെക്രട്ടറി, ടൂറിസം മന്ത്രാലയം സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും ക്രിസ്റ്റി ഫെർണാണ്ടസ് പ്രവർത്തിച്ചിരുന്നു.

 

Sharjah city AG