അമേരിക്ക : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് -19 സ്ഥിതീകരിച്ചതായും അസുഖത്തിന്റെ അവസ്ഥകൾ അനുഭവിക്കുന്നതായും വൈറ്റ് ഹൗസ് അറിയിച്ചു. അസുഖത്തെ തുടർന്ന് അദ്ദേഹം പ്രചാരണ പരിപാടികൾ മാറ്റിവെച്ചു.
പ്രസിഡൻ്റിന് വാക്സിനേഷനും ബൂസ്റ്റും നൽകിയെന്ന് അദ്ദേഹത്തിൻ്റെ പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. മൂക്കൊലിപ്പ്, ചുമ എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ ബൈഡന് ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന് പാക്‌സ്‌ലോവിഡിൻ്റെ ആദ്യ ഡോസ് നൽകിയതായും പ്രസിഡൻ്റിൻ്റെ ഡോക്ടർ കെവിൻ ഒകോണർ പറഞ്ഞു

Comments are closed.