Ultimate magazine theme for WordPress.

പ്രസംഗകന്റെ ആക്രമണം ക്രിസ്തീയമല്ല; കോളിൻ ഹൂസ്റ്റണ് കോടതിയുടെ താക്കീത്

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കുടിയേറ്റക്കാരനായ യുവാവിനെ ആക്രമിച്ച സംഭവത്തിൽ തെരുവ് പ്രസംഗകൻ കോളിൻ ഹൂസ്റ്റൺ (61) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഞ്ച് മാസത്തെ സസ്പെൻഡ് ചെയ്ത തടവുശിക്ഷയാണ് കോടതി വിധിച്ചത്.

സുവിശേഷ പ്രഘോഷകൻ എന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത അക്രമാസക്തമായ പെരുമാറ്റമാണ് ഹൂസ്റ്റന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ജൂണിൽ നടന്ന സംഭവത്തിൽ സയീദ് നെമേതി എന്ന കുടിയേറ്റക്കാരനെ ഹൂസ്റ്റൺ ബോഡി സ്ലാം ചെയ്ത് നിലത്തടിക്കുകയായിരുന്നു. തന്റെ പ്രവൃത്തി പൗരൻ നടത്തുന്ന അറസ്റ്റ് ആണെന്ന് ഹൂസ്റ്റൺ വാദിച്ചെങ്കിലും ഒരു ക്രൈസ്തവ പ്രസംഗകൻ പാലിക്കേണ്ട ക്ഷമയോ സഹിഷ്ണുതയോ ഇല്ലാതെയാണ് അദ്ദേഹം പെരുമാറിയതെന്ന് കോടതി കണ്ടെത്തി.

Sharjah city AG

Comments are closed.