Ultimate magazine theme for WordPress.

ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചു: വിയന്നയിൽ കലാപ്രദർശനത്തിനെതിരെ പ്രാർത്ഥനാ റാലി

വിയന്ന: ഓസ്ട്രിയയിലെ വിയന്നയിൽ കലാകാരന്മാർക്കുള്ള സാംസ്കാരിക കേന്ദ്രമായ കുൻസ്റ്റ്ലെർഹൗസ് വെറൈനിഗുങ്ങിൽ നടന്ന വിവാദ പ്രദർശനത്തിനെതിരെ ക്രൈസ്തവ വിശ്വാസികൾ പ്രാർത്ഥനാ റാലി സംഘടിപ്പിച്ചു. ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുന്ന ചിത്രീകരണങ്ങൾ പ്രദർശിപ്പിച്ചതിനെ തുടർന്നാണ് പ്രതിഷേധം.

 

“നീ നിനക്കൊരു രൂപമുണ്ടാക്കണം എന്ന പേരിലുള്ള പ്രദർശനത്തിൽ യേശുവിന്റെ അമ്മ മറിയത്തെ ട്രാൻസ്‌ജെൻഡർ സ്ത്രീയായി ചിത്രീകരിക്കുകയും യേശു ക്രിസ്തുവിന്റെ കുരിശു മരണത്തെ അവഹേളിച്ച് ക്രൂശിക്കപ്പെട്ട തവളയുടെ ചിത്രം ഉൾപ്പെടുത്തുകയും ചെയ്തതായി വിശ്വാസികൾ ആരോപിച്ചു. ഇത് ക്രൈസ്തവ വിശ്വാസത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. ക്രൈസ്തവ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഓസ്ട്രിയൻ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ട്രഡീഷൻ, ഫാമിലി, & പ്രൈവറ്റ് പ്രോപ്പർട്ടി സംഘടനയാണ് ല റാലി സംഘടിപ്പിച്ചത്. ദൈവനിന്ദ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡുകളും വിശ്വാസികൾ റാലിയിൽ വഹിച്ചു.

Sharjah city AG

Comments are closed.