ബെംഗളൂരു: പ്രാർഥനാ വിഷയങ്ങളുമായി ബാംഗ്ലൂർ നഗരത്തിലെ വിവിധയിടങ്ങളിൽ സിറ്റി പ്രെയർ ഡ്രൈവ് പ്രാർഥനാ സംഗമം നടന്നു. ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നിന്നും ഇന്ന് രാവിലെ 5am നു ആരംഭിച്ച പ്രെയർ ഡ്രൈവ് 7am നു പര്യവസാനിച്ചു . പാസ്റ്റർമാരായ കെ.എസ്. സാമുവേൽ, ജോസ് മാത്യൂ, സാം ജോസഫ് എന്നിവർ ജനറൽ കോർഡിനേറ്റർസ് ആയി പ്രവർത്തിച്ചു
വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രയർ ഡൈവ് ഏരിയാ കോർഡിനേറ്റേഴ്സായി പാസ്റ്റർമാരായ സിബി ജേക്കബ് (സൗത്ത് ഏരിയ), ചാൾസ് (മൈസൂരു റോഡ്), ബിജു ജോൺ ( വെസ്റ്റ് ), അലക്സ് പി ജോൺ (ഈസ്റ്റ് ), ഗ്ലാഡ്സൺ തോമസ് (നോർത്ത് ) എന്നിവരെ കൂടാതെ മീഡിയാ കോർഡിനേറ്റർമാരായി ബ്രദർ ചാക്കോ കെ തോമസ് , ജോസ് വലിയകാലായിൽ എന്നിവരും നേതൃത്വം നൽകി
