പ്രാർത്ഥനയ്ക്കായുള്ള വർഷമായി ഫ്രാൻസിസ് പാപ്പാ 2024 നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രാർത്ഥനയ്ക്ക് ജീവിതത്തിലുള്ള പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, ഫെബ്രുവരി മാസം സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വ സന്ദേശം പങ്കുവച്ചു. അന്ധകാരപൂരിതമായ നിരവധി അനുഭവങ്ങളും, എതിർപ്പുകളുമൊക്കെ ജീവിതത്തിൽ സംഭവിക്കുമ്പോൾ അവയെ അതിജീവിക്കുവാൻ നമുക്കുള്ള ആയുധമാണ് പ്രാർത്ഥനയെന്ന് പാപ്പാ സന്ദേശത്തിൽ അടിവരയിടുന്നു. ദൈവത്തിൽ നിന്നും നമുക്ക് കരഗതമാകുന്ന രക്ഷയെ സ്വീകരിക്കുവാനും പ്രാർത്ഥനാജീവിതം നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ എടുത്തു പറയുന്നു.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: “അന്ധകാരത്തിനിടയിലും, മുന്നോട്ട് പ്രയത്നിക്കാനും നമ്മുടെ ഭയങ്ങളെ തരണം ചെയ്യാനും ദൈവം നമുക്കുവേണ്ടി ഒരുക്കുന്ന രക്ഷയെ നേരിൽ കാണാനും പ്രാർത്ഥന നമുക്ക് ശക്തി നൽകുന്നു.കൂടാതെ, പ്രാർത്ഥന ദൈവത്തിൽ നിന്നുള്ള രക്ഷയെ നമുക്ക് കരഗതമാക്കുന്നു.”

Comments are closed.