റവ. ഡോ. റ്റി.ജി കോശിയുടെ സംസ്കാരം ഫെബ്രുവരി 27 ന്
മണക്കാല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ മുൻ ജനറൽ പ്രസിഡന്റും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപക പ്രസിഡന്റുമായ മണക്കാല താഴത്തുമൺ എബനേസറിൽ പാസ്റ്റർ ഡോ. റ്റി.ജി.കോശിയുടെ (88) സംസ്കാരം ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 9.30 മുതൽ ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ ആരംഭിച്ച് 12.30 ന് പൊതുദർശനം സമാപിക്കും. തുടർന്നും 12.30 മുതൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് മണക്കാല ശാരോൻ സഭ സെമിത്തേരിയിൽ നടക്കും.
