Ultimate magazine theme for WordPress.

റഷ്യയിൽ 7.0 തീവ്രതയുള്ള ശക്തമായ ഭൂകമ്പം

മോസ്കോ: റഷ്യയിലെ കുരിൽ ദ്വീപുകൾക്ക് സമീപം റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. ഭൂകമ്പത്തെ തുടർന്ന് റഷ്യൻ അടിയന്തര സേവന മന്ത്രാലയം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു. ഞായറാഴ്ചയാണ് സംഭവം.

റഷ്യയുടെ കിഴക്കൻ മേഖലയായ കംചത്ക ഉപദ്വീപിനോട് ചേർന്നാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കൽ സർവേയും പസഫിക് സുനാമി മുന്നറിയിപ്പ് സംവിധാനവും ഭൂകമ്പത്തിന്റെ തീവ്രത 7.0 ആയി സ്ഥിരീകരിച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.