കെട്ടിലും മട്ടിലും വ്യതസ്തമായി പവർ വി.ബി .എസ്. ജില്ലാതല ട്രെയിനിംങ് അവസാനിച്ചു
ഐ.പി സി സൺഡേസ്കൂൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ പവർ വി.ബി.എസിൻ്റെ ജില്ലാതല ട്രെയിനിങ് ആലപ്പുഴ ജില്ലയിൽ നിന്ന് പ്രാർത്ഥിച്ച് ആരംഭിച്ച് കേരളത്തിൻ്റെ വിവിധ ജില്ലാതല ട്രെയിനിങ് നടത്തുകയും ,കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കാൻ നല്ല കഴിവുള്ള അദ്ധ്യാപകരെ വാർത്തെടുക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ജില്ലാതല ട്രെയിനിങ്ങിൽ സ്റ്റേറ്റ് സൺഡേ സ്കൂൾ ഭാരവാഹികൾ, വി.ബി.എസ് സ്റ്റേറ്റ് കോ-ഓർഡിനേറ്റേഴ്സ് എന്നിവർ വിവിധ ജില്ലകളിൽ കടന്ന് ചെന്ന് ഏപ്രിൽ മുതൽ ആരംഭിക്കുന്ന വി.ബി.എസിന് പരിശീലനം നൽകി വയനാട് ജില്ലയിൽ പരിവസാനിക്കുകയും ചെയ്തു.\” ഹാപ്പി ജേർണി \” എന്ന തീം 5 ദിവസത്തെ യാത്രകളെ കേന്ദ്രീകരിച്ച് ബെത് ലെഹേം യാത്ര തുടങ്ങി നിത്യ യാത്ര വരെ എന്ന ആശയത്തോടെ ബൈബിൾ അടിസ്ഥാനമാക്കി നല്ലൊരു തലമുറയെ വാർത്തെടുക്കുക എന്നതാണ് പവർ വി.ബി .എസിൻ്റെ ഉദ്ദേശ്യം. പവർ വി.ബി.എസ് നടത്തുവാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക.
+91 94474 58727
