ഇറാൻ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തെത്തുടർന്ന് രാജ്യത്ത് ഉടലെടുത്ത അധികാര ശൂന്യത പരിഹരിക്കാൻ നേതാക്കൾക്കിടയിൽ വൻ മത്സരം നടക്കുന്നു. ഖമേനിയുടെ വധത്തിന് ശേഷം നിലവിൽ അധികാര കൗൺസിലിൽ അവശേഷിക്കുന്നത് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഹുസൈൻ മൊഹ്സെനി എജെയി, ഗാർഡിയൻ കൗൺസിൽ അംഗമായ ആയത്തുള്ള അലിറേസ ആറാഫി എന്നിവരാണ്. ഇതിൽ അലിറേസ ആറാഫി പരമോന്നത നേതാവാകുന്നത് ഇറാനിലെ ക്രൈസ്തവർക്ക് വലിയ ഭീഷണിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
ക്രിസ്തുമതത്തെ ഇസ്ലാമിന് ഒരു വെല്ലുവിളിയായി കാണുന്ന ആറാഫി, രാജ്യത്തെ സഭകളെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരെയും അടിച്ചമർത്തുന്നതിൽ പ്രത്യേക താൽപ്പര്യം കാണിക്കുന്ന വ്യക്തിയാണ്.

Comments are closed.