ചെന്നൈ: ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണത്തിൽ വിജയം കൊയ്ത് സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നു.
ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഇസ്‌റോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ (വിഎസ്‌എസ്‌സി) ആണ് ഫ്യുവൽ സെൽ നിർമിച്ചത്.
“ബഹിരാകാശത്തെ പോളിമർ ഇലക്‌ട്രോലൈറ്റ് മെംബ്രൻ ഫ്യൂവൽ സെൽ പ്രവർത്തനം വിലയിരുത്തുകയും ഭാവി ദൗത്യങ്ങൾക്കായുള്ള സംവിധാനങ്ങളുടെ രൂപകല്പന സുഗമമാക്കുന്നതിന് ഡാറ്റ ശേഖരിക്കുകയുമാണ് പരീക്ഷണത്തിന്റെ ലക്ഷ്യമെന്ന്” ഐഎസ്ആർഒ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഈ പരീക്ഷണ സംവിധാനം ജനുവരി ഒന്നിനാണ് പിഎസ്എൽവി-സി58 വിക്ഷേപിച്ചത്.

Comments are closed.