Ultimate magazine theme for WordPress.

സുഡാനിലെ പട്ടിണി : “മനുഷ്യ ഓർമ്മയിലെ ഏറ്റവും മോശമായ മാനുഷിക ദുരന്തങ്ങളിലൊന്ന്” – ഐക്യരാഷ്ട്രസഭ

യു എൻ : “മനുഷ്യ ഓർമ്മയിലെ ഏറ്റവും മോശമായ മാനുഷിക ദുരന്തങ്ങളിലൊന്ന്” എന്നാണ് മാർച്ച് 21ആം തിയതി ഐക്യരാഷ്ട്രസഭ ഇറക്കിയ സുഡാനിലെ സ്ഥിതിയെ കുറിച്ചുള്ള റിപ്പോർട്ടിൽ വിശേഷിപ്പിക്കപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന (OCHA) പ്രവത്തനങ്ങളുടെ ഡയറക്ടർ എഡെം വോസോർനുവിൽ നിന്നാണ് ഈ പ്രഖ്യാപനം. മാനുഷിക ആവശ്യങ്ങളുടെ വ്യാപ്തി, കുടിയൊഴിപ്പിക്കപ്പെട്ടവരുടെ എണ്ണം, ദുരിതമനുഭവിക്കുന്നവർ എന്നിവയെ ചൂണ്ടികാണിച്ചു കൊണ്ട് സുഡാനിലെ സ്ഥിതിവിശേഷത്തെ മനുഷ്യന്റെ ഓർമ്മയിലെ ഏറ്റവും മോശമായ മാനുഷിക ദുരന്തങ്ങളിലൊന്ന് എന്ന് എഡെം വോസോർനുവ് പ്രസ്താവിച്ചു. സർക്കാറിന്റെ സേനയും സായുധരായ വിമത അർദ്ധസൈനീക വിഭാഗങ്ങളും തമ്മിൽ പതിനൊന്ന് മാസമായി നടക്കുന്ന സംഘർഷത്തിൽ ഇതുവരെ നടപടിയെടുക്കാത്തതിന് വോസോർനു അന്താരാഷ്ട്ര സമൂഹത്തെ വിമർശിച്ചു. സുഡാനിൽ, അന്താരാഷ്ട്ര അവഗണനയുടെയും നിഷ്‌ക്രിയത്വത്തിന്റെയും മൂടുപടത്തിന് കീഴിൽ ഒരു മാനുഷിക ആഭാസമാണ് അരങ്ങേറുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, എട്ട് ദശലക്ഷത്തിലധികം ആളുകളെ സംഘർഷം മൂലം മാറ്റിപ്പാർപ്പിച്ചു. അതേസമയം ലോക ഭക്ഷ്യ കാര്യപരിപാടി (WFP) ഭീകരമായ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന പതിനെട്ട് ദശലക്ഷത്തിലധികം സുഡാനികളാണുള്ളതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പത്തിരട്ടി വർദ്ധനയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ദശലക്ഷം ആളുകളാണ് കൂടുതലായി ഭക്ഷ്യ അരക്ഷിതാസ്ഥ നേരിടുന്നത്. 730,000 സുഡാനീസ് കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്ന് ഭക്ഷ്യ പ്രശ്‌നങ്ങൾക്കും പട്ടിണി നിവാരണത്തിനുമായുള്ള ഏജൻസി കണക്കാക്കുന്നു. സമീപഭാവിയിൽ ഏകദേശം 222,000 കുട്ടികൾ ഈ അവസ്ഥയിൽ മരിച്ചേക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. ലോക ഭക്ഷ്യ പരിപാടി എടുത്തിട്ടുള്ള കണക്കനുസരിച്ച്, ദക്ഷിണ സുഡാനിൽ ഏഴ് ദശലക്ഷവും ചാഡിൽ ഏകദേശം മൂന്ന് ദശലക്ഷവും ജനങ്ങൾക്ക് ഭക്ഷണം ലഭ്യമല്ലാതെയുണ്ട്.

Leave A Reply

Your email address will not be published.