Ultimate magazine theme for WordPress.

അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ പോർട്സ്മൗത് ബിഷപ് ഫിലിപ്പ് ഇഗൻ

ജേഴ്സി : ഫ്രഞ്ച് കോസ്റ്റിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ജേഴ്സിയിൽ ദയാവധം നിയമവിധേയമാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വിശ്വാസികൾ പ്രതികരിക്കണമെന്നും, അതിനെതിരെ പ്രചാരണം നടത്തണമെന്നും പോർട്സ്മൗത് ബിഷപ് ഫിലിപ്പ് ഇഗൻ. ചാനൽ ഐലന്റിൽ ദയാവധവും അസിസ്റ്റഡ് സൂയിസൈഡും നിയമവിധേയമാക്കുന്നതിനെതിരെ തുടർച്ചയായി സംസാരിക്കുന്ന വ്യക്തിയാണ് ബിഷപ് ഫിലിപ്പ് ഇഗൻ. മരിക്കുന്നതിന് സഹായം ചോദിക്കുന്നതും അത് ചെയ്ത് കൊടുക്കുന്നതും അനുകമ്പയുള്ള പ്രവൃത്തിയല്ല. അതൊരു പാപമാണ്. ഇത്തരം പരിഹാര മാർഗ്ഗങ്ങൾക്ക് കീഴടങ്ങാനുള്ള പ്രലോഭനങ്ങൾ നാം അംഗീകരിക്കരുത്. മരണാസന്നരായി കഴിയുന്ന രോഗികളോട് നാം ആദരവും അനുകമ്പയുമാണ് കാണിക്കേണ്ടത്. മരണത്തിന്റെയും ആത്മഹത്യയുടെയും നാടായി ജേഴ്സി മാറരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു

Sharjah city AG