പോർട്ട്ലൻഡ് : പോർട്ട്ലൻഡിലെ പീപ്പിൾ ഓഫ് പർപ്പസ് ഫാമിലി വർഷിപ്പ് സെന്ററിലെ ശുശ്രൂഷകനായ കെവിൻ കൂപ്പർ (56) വെടിയേറ്റു മരിച്ച സംഭവത്തിൽ അഞ്ച് കൗമാരക്കാർക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി. 2025 നവംബർ ഒന്നിന് കൂപ്പറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തന്റെ നാല് വയസ്സുകാരനായ പേരക്കുട്ടിയെ അക്രമികളിൽ നിന്ന് സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. പോലീസ് ഉദ്യോഗസ്ഥരാണെന്ന് വ്യാജേന വീട്ടിലെത്തിയ പ്രതികൾ വാതിൽ തുറന്നയുടൻ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് കൂപ്പറിന്റെ സഹോദരൻ വെളിപ്പെടുത്തി.
ആക്രമണത്തിന് ശേഷം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കൂപ്പർ, ഒരു മാസത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ ഡിസംബർ 12-നാണ് അന്തരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട അഞ്ച് പ്രതികളും ഇപ്പോൾ പോലീസ് പിടിയിലാണ്. ഇവരുടെ പേരിൽ കൊലപാതകം ഉൾപ്പെടെയുള്ള ഒന്നിലധികം ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒരു ആത്മീയ നേതാവെന്ന നിലയിൽ സമൂഹത്തിൽ ഏറെ ആദരിക്കപ്പെട്ടിരുന്ന കൂപ്പറിന്റെ മരണം വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഈ ദാരുണമായ A സംഭവം മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിതെളിച്ചു.

Comments are closed.