വത്തിക്കാൻ : യേശു എപ്പോഴും എല്ലാവരോടും കരുണയുള്ളവനാണെന്ന് മാർപാപ്പ. ആഞ്ചലൂസ് സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. നമുക്ക് പരസ്പരം സഹോദരന്മാരായി സ്നേഹിക്കാൻ കഴിയുന്ന തരത്തിൽ അവൻ നമ്മുടെ മുറിവുകൾ സുഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് സാന്താ മാർത്തയിൽ വിശ്രമിക്കുന്നതിനിടെ വത്തിക്കാൻ പുറത്തിറക്കിയ അദ്ദേഹത്തിന്റെ ആഞ്ചറുസ് സന്ദേശത്തിലാണ് ഇപ്രകാരം വെളിപ്പെടുത്തിയത്. “ദൈവത്തിൽ സഹോദരീസഹോദരന്മാരായി ഐക്യപ്പെട്ടിരിക്കുന്ന ക്രൈസ്തവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ ജൂബിലി വർഷത്തിൽ ആളുകൾ രോഗശാന്തിയുടെ അനുഭവത്തിൽ ജീവിക്കണം. എൻ്റെ ആത്മാവിലും ശരീരത്തിലും ഞാനും അത് അനുഭവിക്കുന്നു.” മാർപാപ്പ പറഞ്ഞു.
