ഉക്രൈനിലെ കണ്ണീരൊപ്പാൻ മാർപാപ്പ; വത്തിക്കാനിൽ പ്രത്യേക കൂടിക്കാഴ്ച
വത്തിക്കാൻ സിറ്റി: റഷ്യൻ തടങ്കലിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോചനത്തിനായി സഹായം അഭ്യർത്ഥിച്ച് ഉക്രൈനിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 18-ന് വത്തിക്കാനിൽ നടന്ന പൊതുദർശനത്തിന് ശേഷമായിരുന്നു വൈകാരികമായ ഈ സംഗമം.
ഹാർട്ട് ഇൻ ആക്ഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലെത്തിയ 12 അംഗ സംഘം കാണാതായ സൈനികരുടെ കുടുംബങ്ങൾ നേരിടുന്ന ദുരിതങ്ങൾ മാർപാപ്പയോട് പങ്കുവെച്ചു. തടവുകാരുടെ മോചനത്തിനായി വത്തിക്കാൻ നടത്തുന്ന ഇടപെടലുകളിൽ തങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കാതറീന മുസ്ലോവ പറഞ്ഞു

Comments are closed.