വത്തിക്കാൻ :പാശ്ചാത്യ ആഫ്രിക്കയിലെ ബെനിൻ രാഷ്ട്രത്തിലെ സെമെ ക്രാകെയിൽ സെപ്റ്റംബർ 23 ആം തീയതി ഉണ്ടായ വൻ തീപിടുത്തത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി പോർത്തോ നോവോ മെത്രാൻ മോൺസിഞ്ഞോർ അരിസ്റ്റിധേ ഗോൺസാലോയ്ക്ക് ഫ്രാൻസിസ് പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു.
നിരോധിത ഇന്ധനങ്ങളുടെ രഹസ്യ ഡിപ്പോ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സെമെ-ക്രാക്കെയിൽ തീപിടുത്തമുണ്ടായത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 35 ഓളം ആളുകളാണ് ഇരകളായത്. നൈജീരിയയുമായി അതിർത്തി പങ്കിടുന്ന ആഫ്രിക്കൻ രാജ്യമാണ് ബെനിൻ.
