വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷമായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. വത്തിക്കാൻ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. കർദ്ദിനാൾമാരും ബിഷപ്പുമാരും തീർത്ഥാടകരും പ്രഖ്യാപനത്തിന് സാക്ഷികളായി.
2025 ജൂബിലി വർഷമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തിരുവെഴുത്ത് നാല് പേപ്പൽ ബസിലിക്കകളുടെ ആർച്ച്പ്രീസ്റ്റുമാർക്കും ബിഷപ്പുമാരുടെ പ്രതിനിധിക്കും സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രോ പ്രീഫെക്ടിനും പാപ്പ കൈമാറി. പ്രത്യാശ നിരാശരാക്കുന്നില്ല’ എന്ന തലക്കെട്ടിലുള്ള തിരുവെഴുത്തിൻ്റെ പ്രധാനഭാഗങ്ങൾ തിരുക്കർമങ്ങൾക്കു മുന്നോടിയായി വായിച്ചു. പ്രത്യാശ ഏവരുടെയും ഹൃദയങ്ങളിൽ നിറയട്ടെയെന്ന് പാപ്പാ ജൂബിലിയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ലേഖനത്തിൽ എഴുതി.
