ഡേകെയർ സെന്റർ ആക്രമണത്തിന് ഇരയായവർക്ക് അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ:തായ്‌ലൻഡിലെ ബാങ്കോക്കിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള കുട്ടികൾക്കായുള്ള ഡേകെയർ സെന്ററിലുണ്ടായ അക്രമാസക്തമായ ആക്രമണത്തിൽ 23 കുട്ടികളടക്കം 36 പേർ മരിച്ചു.
ഡേകെയറിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത് മുൻ പോലീസുകാരാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. സമീപകാല ചരിത്രത്തിൽ ഒരൊറ്റ കൊലയാളി നടത്തിയ കൂട്ടക്കൊലയിലെ ഏറ്റവും വലിയ ശിശുമരണസംഖ്യകളിലൊന്നാണിത്. ഫ്രാൻസിസ് മാർപാപ്പ തന്റെ \”അഗാധമായ ദുഃഖം\” പ്രകടിപ്പിക്കുകയും ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്തുകൊണ്ട് കർദ്ദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ ഒപ്പിട്ട ടെലിഗ്രാം അയച്ചു.
